കേരള രക്ഷാസേന (വ്യത്യസ്തമായ ഒരു രാഷ്ട്രീയ പാർട്ടി)
കേരള രക്ഷാസേന സംഭാവന ചോദിക്കില്ല, വാങ്ങില്ല. എന്തുകൊണ്ടാണ് സംഭാവന വാങ്ങാത്തത് ? സംഭാവന ഇല്ലാതെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കുന്നത്? സംഭാവന വാങ്ങുമ്പോൾ സ്വാഭാവികമായും കടപ്പാടിന് അത് ഇടയാക്കും. ചിലപ്പോൾ അവർ ഒരാവശ്യം പറഞ്ഞാൽ സീകരിക്കേണ്ടിവരും. എന്നാലത് രക്ഷാസേനയുടെ നിലപാടുകളോട് യോജിക്കാത്തതാണെങ്കിൽ സമ്മതിക്കാനാവില്ല. അപ്പോഴത് നന്ദികേടായി വ്യാഖ്യാനിക്കപ്പെടാൻ കാരണമാകാം. അതുകൊണ്ട് നിലപാടുകളിൽ മാറ്റം വരുത്താനോ ആവശ്യമില്ലാത്ത വിരോധം സമ്പാദിക്കാനോ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് സംഭാവന വാങ്ങാത്തത്. സാമ്പത്തികസഹായം കിട്ടാൻ അവസരവും അർഹതയും ഉണ്ടായിട്ടും നിലപാട്മൂലം എവിടെനിന്നും അത് വാങ്ങാതെ 21 വർഷം ഗ...