സർക്കാർ പരസ്യത്തിലെ ചില സംശയങ്ങൾ 29 01 2021
സർക്കാർ പരസ്യത്തിലെ ചില സംശയങ്ങൾ
ഇന്നത്തെ പരസ്യത്തിൽ (എന്റെ കേരളം എന്റെ അഭിമാനം) കണ്ടത് -
2024 -ഓടെ എല്ലാ ഗ്രാമീണഭവനങ്ങളിലും കുടിവെള്ള കണക്ഷൻ
ആധാർകാർഡ് മാത്രം മതി.
ജലവിഭവ മന്ത്രി പറഞ്ഞത് -
കേരളത്തിലെ ഗ്രാമീണ മേഖലയിലെ 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്ക് 2024 ഓടെ പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചു.
ഇതിൽ ഏതാണ് ശരി എന്ന ചോദ്യം അല്ല വിഷയം.
കേന്ദ്രസർക്കാരിന് പദ്ധതിയിൽ 50% പങ്കാളിത്തമുള്ളതുകൂടി പറയാമായിരുന്നു എന്ന പരാതിയുമില്ല.
ഞങ്ങളുടെ സംശയങ്ങൾ ഇതാണ് -
300 സെ.മീറ്റർ മഴ കിട്ടുന്ന കേരളത്തിലെ നദികൾ അധികകാലവും വറ്റിപ്പോകുന്നതിനു പരിഹാരം കാണാത്തത് എന്തുകൊണ്ടാണ് ?
ഭൂഗർഭ ജലനിരപ്പ് ഭയാനകമായ വിധത്തിൽ താണുപോകുന്ന സാഹചര്യത്തിൽ പൈപ്പ് കണക്ഷൻ കൊടുത്താലും വെള്ളം എവിടെനിന്നു കിട്ടും?
പൈപ്പ് ലൈൻ നൽകുന്നതിന് വലിയ തുക മുടക്കുന്നതാണോ കുറഞ്ഞ ചിലവിൽ കുടിവെള്ളവും കൃഷിക്കും മറ്റാവശ്യങ്ങൾക്കും വേണ്ടത്ര ജലവും എല്ലാവർക്കും ലഭിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതാണോ നല്ലത്?
ജലലഭ്യതയുടെ കാര്യത്തിൽ മിച്ചസംസ്ഥാനം ആകാനും ജലം ഒരു സാമ്പത്തികസ്രോതസ്സ് ആക്കി മാറ്റാനും സാധിക്കും എന്നിരിക്കെ അതിനുള്ള പദ്ധതികൾ ഇതുവരെ നടന്നുകാണാത്തത് എന്തുകൊണ്ടാണ് ?
അത്തരം പദ്ധതികളിലൂടെ വെള്ളപ്പൊക്കവും വരൾച്ചയും നിയന്ത്രിക്കാനും കാർഷിക മേഖലയെ വളർത്തിയെടുക്കാനും ശ്രമിക്കാത്തത് എന്തുകൊണ്ടാണ്
പദ്ധതികൾക്കു പണം മുടക്കുന്നതുപോലെതന്നെ പ്രധാനമല്ലെ അതുകൊണ്ടു പ്രയോജനം ഉണ്ടാക്കണമെന്നതും ?
ദയവായി ഇത്തരം കാര്യങ്ങൾ നടപ്പാക്കും എന്ന് പറയുന്നത്, ജനങ്ങൾക്ക് ഗുണമോ ദോഷമോ എന്നുകൂടി ആലോചിക്കുന്നത് നന്നാവും എന്ന് തോന്നുന്നു.
കേരള രക്ഷാസേന
keralarakshasena.org
Comments
Post a Comment