കേരള രക്ഷാസേന (വ്യത്യസ്തമായ ഒരു രാഷ്ട്രീയ പാർട്ടി)
കേരള രക്ഷാസേന
സംഭാവന ചോദിക്കില്ല, വാങ്ങില്ല.
- എന്തുകൊണ്ടാണ് സംഭാവന വാങ്ങാത്തത് ?
- സംഭാവന ഇല്ലാതെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കുന്നത്?
സംഭാവന വാങ്ങുമ്പോൾ സ്വാഭാവികമായും കടപ്പാടിന് അത് ഇടയാക്കും. ചിലപ്പോൾ അവർ ഒരാവശ്യം പറഞ്ഞാൽ സീകരിക്കേണ്ടിവരും. എന്നാലത് രക്ഷാസേനയുടെ നിലപാടുകളോട് യോജിക്കാത്തതാണെങ്കിൽ സമ്മതിക്കാനാവില്ല. അപ്പോഴത് നന്ദികേടായി വ്യാഖ്യാനിക്കപ്പെടാൻ കാരണമാകാം.
അതുകൊണ്ട് നിലപാടുകളിൽ മാറ്റം വരുത്താനോ ആവശ്യമില്ലാത്ത വിരോധം സമ്പാദിക്കാനോ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് സംഭാവന വാങ്ങാത്തത്.
സാമ്പത്തികസഹായം കിട്ടാൻ അവസരവും അർഹതയും ഉണ്ടായിട്ടും നിലപാട്മൂലം എവിടെനിന്നും അത് വാങ്ങാതെ 21 വർഷം ഗവേഷണം നടത്തിയ "സിആർഎംഇ" എന്ന സ്ഥാപനത്തിൽ നിന്നാണ് 'കേരള രക്ഷാ സേന' ജന്മം എടുത്തത്.
ദേശീയ തലത്തിൽ വോട്ടിങ് യന്ത്രം നടപ്പിലാകുന്നതിനുമുമ്പ് അതിനേക്കാൾ സീകാര്യതയുള്ള യന്ത്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച സ്ഥാപനമാണ് സിആർഎം.ഇ.
ബഹു.സുപ്രീംകോടതി പുതിയ തിരഞ്ഞെടുപ്പ് നിയമങ്ങൾ യന്ത്രത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നതിനു 14 വർഷം മുമ്പ് ആ നിയമങ്ങൾ അനുസരിച്ചു വോട്ട് ചെയ്യാൻ സൗകര്യമുള്ളതായിരുന്നു ഞങ്ങളുടെ വോട്ടിങ് യന്ത്രം.
നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടു അന്ന് സംഭവിച്ച വളരെവലിയ നഷ്ടത്തിന്റെ അനുഭവം മുമ്പിൽ ഉണ്ടായിട്ടും വിനീതമായി പറയട്ടെ, ഇന്നും നിലപാട് മാറ്റാൻ ഒരുക്കമല്ല.
അതുകൊണ്ട് കേരള രക്ഷാസേനയിലെ ആർക്കും ഒരാവശ്യത്തിനും സംഭാവന തരരുത് ; തന്നാലും വാങ്ങാത്തതിൽ പരിഭവിക്കരുത്. ഇതൊരു അപേക്ഷയാണ്.
keralarakshasena.org
Comments
Post a Comment